കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിൽ തീപിടുത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യൽ മെഷീനുകളും ഉൾപ്പെടെ കത്തിനശിച്ചു. ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്.
ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷമെ കൃത്യമായ കാരണം കണ്ടെത്താൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു.
ബുട്ടീക്കിൽ നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്. ഉടൻ ഫയഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.

