‘ആര് ചെയ്താലും നടപടിയെടുക്കുക എന്നതാണ് പ്രധാനം’; കൊടി തോരണങ്ങള്‍ കെട്ടിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫൂട്പാത്തില്‍ കൊടി തോരണങ്ങള്‍ കെട്ടിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. ‘ആരാണ് കൊടി കെട്ടി എന്നത് കോടതിക്ക് വിഷയമല്ലെന്നും, നിമയവിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും നടപടിയെടുക്കുക എന്നതാണ് പ്രധാനമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍, റോഡില്‍ നിറയെ കൊടിതോരണങ്ങളാണെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനു പിന്നാലെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം.

കോര്‍പ്പറേഷന്‍ അനുമതിക്ക് വരുദ്ധമായാണ് ഫൂട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചത്. നിമയലംഘനങ്ങള്‍ക്ക് നേരെ കോര്‍പ്പറേഷന്‍ കണ്ണടച്ചതെങ്ങനെ? നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി തുറന്നുപറയണം. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്-കോടതി പരിഹസിച്ചു.