ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സല്യൂട്ടിന്റെ റിലീസ് ഒടിടി വഴിയാകുമെന്ന് റിപ്പോർട്ട്. ബോബി – സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥയൊരുക്കിയ ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. മനോജ്. കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് എന്നാണെന്ന കാര്യം വ്യക്തമല്ല. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്.
നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. അസ്ലം പുരയിലാണ് ഛായാഗ്രാഹണം. സജി കൊരട്ടിയാണ് മേക്കപ്പ് നിർവ്വഹിച്ചത്. സുജിത് സുധാകരൻ വസ്ത്രാലങ്കാരവും സിറിൽ കുരുവിള ആർട്ടും നിർവ്വഹിക്കുന്നു. സിദ്ധു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ.

