ന്യൂഡൽഹി: യുക്രൈൻ ഒഴിപ്പിക്കൽ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തെ കൈകാര്യം ചെയ്ത പോലെ പുതിയ സാഹചര്യത്തെയും ഇന്ത്യ നേരിട്ടുവെന്നും കോവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. 700 പേർ സുമിയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഖാർകീവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ സുമിയിലെ രക്ഷാ ദൗത്യം തുടങ്ങാമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഒഴിപ്പിക്കൽ തുടങ്ങും വരെ വിദേശകാര്യ മന്ത്രാലയം നൽകിയ സുരക്ഷ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും സുമിയിൽ കുടുങ്ങി കിടന്നവരോട് എംബസി അഭ്യർത്ഥിച്ചു.

