തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മുതൽ 7 മണി വരെയുമായി ക്രമീകരിക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. വർദ്ധിച്ച് വരുന്ന വേനൽ ചൂടിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു റേഷൻകടകളുടെ പ്രവർത്തന സമയം. വേനൽച്ചൂട് വർധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പുതിയ സമയക്രമമനുസരിച്ച് റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണെന്നും മന്ത്രി നിർദ്ദേശിച്ചു.

