ന്യൂഡല്‍ഹി: ഇന്ത്യയുടെ ആവശ്യപ്രകാരമാണ് റഷ്യ യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് വിദേശകാര്യ വിദഗ്ധന്‍ ടി.പി ശ്രീനിവാസന്‍. ഇന്ത്യ എന്നും സമാധാനത്തോടെയും ശാന്തതയോടെയും ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത് കൊണ്ടാണ് ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യക്കാര്‍ തന്നെയാണ് യുക്രൈനില്‍ നിലവില്‍ അവശേഷിക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും. അവരെ തിരികെയെത്തിക്കാന്‍ തന്നെയാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. നേരത്തെ തന്നെ സമാധാനത്തിന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഈയൊരു ആശ്വാസ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്’- ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘യുദ്ധമില്ലെന്നും വരുന്നില്ലെന്നുമൊക്കെ ആദ്യം പറഞ്ഞിരുന്നത് കുട്ടികള്‍ തന്നെയാണ്. അതേ കുട്ടികള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ രക്ഷാദൗത്യം വൈകുന്നു എന്നൊക്കെ പറയുന്നത്. – ടി.പി ശ്രീനിവാസന്‍ പറഞ്ഞു. നമ്മുടെ കുട്ടികള്‍ക്കൊന്നും ജീവന്‍ നഷ്ടപ്പെടാതെ വന്നത് പ്രധാനമന്ത്രിയുടെ വിജയമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

