പോലീസുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞു; കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്‌

ആലപ്പുഴ: കെ-റെയില്‍ പ്രതിഷേധത്തിനിടെ പോലീസുദ്യോസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുളക്കുഴയില്‍ സര്‍വ്വേ നടക്കുന്നതിനിടക്കാണ് സംഭവം. കല്ലിടലിനെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്.

അതേസമയം, പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോള്‍ നാടന്‍ ഭാഷയില്‍ സംസാരിക്കേണ്ടി വന്നുവെന്നാണ് എംപിയുടെ വിശദീകരണം. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സര്‍വ്വേ കല്ലിടുന്നത് തടയുകയും, തുടര്‍ന്ന് പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.