ന്യൂഡൽഹി: യുക്രൈൻ- റഷ്യ യുദ്ധം ചർച്ച ചെയ്ത് ക്വാഡ് രാഷ്ട്രങ്ങളുടെ ഉച്ചകോടി. യുക്രൈനും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര വ്യക്തമാക്കി. യുക്രൈൻ വിഷയവും മാനുഷിക പ്രതിസന്ധിയും ചർച്ച ചെയ്‌തെന്ന് ക്വാഡ് വ്യക്തമാക്കി.
യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ തുടങ്ങിയവർ വിർച്വലായി ചേർന്ന യോഗത്തിൽ പങ്കെടുത്തു. 2021 മാർച്ചിന് ശേഷം ആദ്യമായാണ് ക്വാഡ് അംഗങ്ങൾ യോഗം ചേരുന്നത്.

