കേരള ലോകായുക്തയില്‍ ഒഴിവുകള്‍. അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (31,100-66,800), റിക്കാര്‍ഡ് കീപ്പര്‍ (23,700-52600) എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തില്‍ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആര്‍ പാര്‍ട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകള്‍ മേലധികാരി മുഖേന ഏപ്രില്‍ 13 ന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാര്‍, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കണം.

