ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്നിലാക്കി ദുൽഖർ; ഫോളോവർമാരുടെ എണ്ണം 1 കോടി കടന്നു

സിനിമാ മേഖലയിൽ തന്റേതായ ഒരിടം നേടിയ താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസുകളിൽ ഇടംനേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്തള്ളി മുന്നിലെത്തിയിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെയാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. ദുൽഖർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചതും.

തന്റെ പോസ്റ്റുകളും ചിന്തകളും ഏറ്റെടുക്കുന്ന ആരാധകരോടുള്ള സ്‌നേഹവും കടപ്പാടും താരം അറിയിച്ചു. മോഹൻലാലിന് ഇൻസ്റ്റഗ്രാമിൽ 4.4 മില്യൺ ഫോളോവർമാരാണുള്ളത്. മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം മൂന്ന് മില്യണാണ്. ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ തെന്നിന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ദുൽഖർ ഇപ്പോഴുള്ളത്.

അല്ലു അർജുനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. വിജയ് ദേവരകൊണ്ടയാണ് ഇൻസ്റ്റഗ്രാമിൽ അല്ലുവിന് തൊട്ടടുത്തുള്ളത്. 14.2 മില്യൺ ഫോളോവേഴ്‌സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. രാം ചരൺ (5), ജൂനിയർ എൻ.ടി.ആർ (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം.