ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി മെറ്റാവേഴ്‌സ് വെർച്വൽ വേൾഡിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മലയാള സിനിമയ്ക്കാണ് ഇത്തരമൊരു അംഗീകാരം ലഭിച്ചിരിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ടെയിൽസ്പിൻ മൂവി പ്രൊഡക്ഷന്റെ ബാനറിൽ രാകേഷ് കാനാടി, വിനീത് വത്സലൻ, കെകെഡി സൺസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നവാഗത സംവിധായകൻ അഖിലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നെടുളാൻ’ (സൺ ഓഫ് എ വിച്ച് ജവമലെ 1)എന്ന ബിഗ് ബജറ്റ് ഹൊറർ സിനിമയ്ക്കാണ് ഈ അംഗീകാരം ലഭിച്ചത്.
ഏഷ്യൻ രാജ്യങ്ങളിലെ വിവിധ സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിച്ച മനോ വി നാരായണൻ ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. ആൻജിനോ ആന്റണിയാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനറും മെറ്റവേഴ്‌സ് കോഡിനേറ്ററും. ലൈഫ് ഓഫ് പൈ, എഫ് 9, ദി ലയൺ കിംഗ് എന്നി ചിത്രങ്ങളിൽ പ്രവർത്തിച്ചവരാണ്. ചിത്രത്തിലെ ഹൊറർ രംഗങ്ങളിലെ VFX കൈകാര്യം ചെയ്യുന്നത്.
ഹൊററും ത്രില്ലറും ചേർന്നുള്ള ഈ മലയാള ചിത്രത്തിൽ ആദ്യമായി IMX approved panoramic Imadbpw foley 8D with ultra എഫക്ട്‌സും ഉപയോഗിക്കുന്നുണ്ട്. ഹൊറർ രംഗങ്ങൾ മാത്രം ചിത്രീകരിക്കാൻ ഹോളിവുഡിൽ നിന്നും scary movements assigning team പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

