ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
‘നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസക്കുറവില്ല. പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പരിഹരിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ട്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും അകാലിദളും അപ്രതീക്ഷിത മുന്നേറ്റം നടത്തിയിട്ടുണ്ട്. യുപിയില്‍ നാനൂറിലധികം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. മല്‍സരിച്ച എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പില്ല. ബിജെപിക്ക് വെല്ലുവിളി സമാജ്വാദി പാര്‍ട്ടിയാണെന്ന പ്രചാരണം കോണ്‍ഗ്രസുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കി. യുപിയില്‍ ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ കടന്നു കയറാന്‍ കോണ്‍ഗ്രസിന് സാധിച്ചെങ്കിലും അതിന്റെ പ്രയോജനം സമാജ് വാദി പാര്‍ട്ടിക്കാവും കിട്ടുക’- വേണുഗോപാല്‍ വ്യക്തമാക്കി.
അതേസമയം, ഗ്രൂപ്പ് 23 ഇപ്പോഴുണ്ടോയെന്നും പാര്‍ട്ടി വിമതര്‍ക്കെതിരെ വേണുഗോപാല്‍ പരിഹസിച്ചു. അച്ചടക്ക ലംഘനം പാര്‍ട്ടി അനുവദിക്കില്ലെന്നും വിമര്‍ശനം അതിര് കടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ റായ്ബറേലി, അമേത്തി മണ്ഡലങ്ങളിലെ ജനവിധിയോടെ ഇവിടത്തെ കോണ്‍ഗ്രസിന്റെ ഭാവി ചിത്രം ഏതാണ്ട് പുറത്തുവരും.

