മുംബൈ: കഴിഞ്ഞ ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓപണര്‍ സ്മൃതി മന്ദാനക്ക് ഐ.സി.സി വനിതാ ലോകകപ്പില്‍ തുടര്‍ന്ന് കളിക്കാം. പ്രോട്ടീസ് പേസര്‍ ഷബ്നം ഇസ്മായിലിന്റെ പന്തില്‍ പരിക്കേറ്റ മന്ദാന റിട്ടയഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
വൈദ്യ പരിശോധനക്ക് ശേഷം താരത്തിന് മറ്റ് പ്രശ്നങ്ങളില്ലെന്നും ടൂര്‍ണമെന്റില്‍ തുടരാന്‍ യോഗ്യയാണെന്ന് അറിയിക്കുകയുമായിരുന്നു. സന്നാഹമത്സരത്തില്‍ അവസാനം വരെ പൊരുതി നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ട് റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 244 റണ്‍സെടുത്തു.

