റഷ്യയുടെ ക്രൂരതകൾ പുറത്തുവിട്ട് ബ്രിട്ടൺ; ടാങ്കുകളും പടക്കോപ്പുകൾക്കും ഒപ്പം യുക്രൈനിലേക്ക് അയച്ചത് മൊബൈൽ ശ്മശാനങ്ങളും

കീവ്: റഷ്യയുടെ ക്രൂരതകൾ പുറത്തുവിട്ട് ബ്രിട്ടൺ. യുക്രൈൻ തലസ്ഥാനം കീവ് പിടിച്ചെടുക്കാൻ ടാങ്കുകളും പടക്കോപ്പുകൾക്കും ഒപ്പം മൊബൈൽ ശ്മശാനങ്ങളും റഷ്യ എത്തിച്ചിരുന്നുവെന്ന വാർത്തകളാണ് ബ്രിട്ടൺ പുറത്തുവിടുന്നത്. സ്വന്തം സേനയിലെ ആൾനാശം കുറച്ച് കാണിക്കുന്നതിന് വേണ്ടിയും, സിവിലിയൻമാരുടെ ഉൾപ്പെടെ മരണ സംഖ്യ കുറയ്ക്കുന്നതിനുമാണ് റഷ്യ മൊബൈൽ ശ്മശാനങ്ങൾ യുക്രെയിനിലേക്ക് അയച്ചത്.

ഒരു സമയം ഒന്നിലേറെ മൃദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന റഷ്യൻ ട്രക്കുകളുടെ ചിത്രങ്ങളാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. സംഘർഷം ആരംഭിച്ചതിന് പപിന്നാലെ കുട്ടികൾ ഉൾപ്പെടെ 198 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായാണ് യുക്രൈൻ വ്യക്തമാക്കുന്നത്. അതേസമയം, റഷ്യയുടെ നൂറുകണക്കിനോളം സൈനികരെ കൊലപ്പെടുത്തിയതായും യുക്രൈൻ വ്യക്തമാക്കി.

യുക്രൈൻ പിടിച്ചടക്കാനായി റഷ്യ കീവിലേക്ക് കൂടുതൽ സൈനികരെ അയക്കുകയാണ്. യുക്രൈനെതിരെയുള്ള സൈനിക നീക്കത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം.