ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ; രജനീകാന്തിന് 2000 രൂപ പ്രതിഫലം ലഭിച്ചപ്പോൾ ശ്രീദേവിയ്ക്ക് ലഭിച്ചത് 5000 രൂപ

ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ട താരമാണ് ശ്രീദേവി. നായകനൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള കഥാപാത്രങ്ങളാൽ ശ്രീദേവി എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ശ്രീദേവിയ്ക്ക് ആരാധകർ ഏറെയായിരുന്നു.

പണ്ടുമുതൽ തന്നെ മികച്ച പ്രതിഫലം ശ്രീദേവിക്ക് ലഭിച്ചിരുന്നു. 1976 ലെ ‘മൂണ്ട്രു മുടിച്ചു’ എന്ന സിനിമയ്ക്ക് ശ്രീദേവിയുടെ പ്രതിഫലം 5000 രൂപയാണ്. രജനികാന്തിന് അന്ന് കിട്ടിയത് വെറും 2000 രൂപയായിരുന്നു. രജനികാന്തിന്റെ തുടക്കകാലത്തെ സിനിമയായിരുന്നു’മൂണ്ട്രു മുടിച്ചു’.

ദുബായിയിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിൽ 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി അന്തരിച്ചത്. സിനിമാ ലോകത്തിന് ഇന്നും നികത്താനാവാത്ത നഷ്ടമാണ് ശ്രീദേവിയുടെ വിയോഗം. ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പോലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നായിരുന്നു ദുബായ് പോലീസ് വ്യക്തമാക്കിയത്.