ചെന്നൈ: ഇനി ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയില്‍വെയുടെ നിര്‍ദ്ദേശം.
ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന പോലീസുകാര്‍ മറ്റ് യാത്രക്കാരുടെ സീറ്റുകള്‍ ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ദക്ഷിണ റെയില്‍വെ ഡിവിഷന് സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ അറിയിച്ചു.
തമിഴ്നാട് ഡിജിപിയെയും ചെന്നൈ സിറ്റി പോലീസ് കമ്മീഷണറെയും കത്തിലൂടെ ഇക്കാര്യം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

