തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ ബെൻസ് കാർ അനുവദിച്ച് സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 85.11 ലക്ഷം രൂപയാണ് കാർ വാങ്ങുന്നതിന്റെ ചെലവ്. രാജ്ഭവന്റെ നിർദേശപ്രകാരമാണ് ഗവർണർക്ക് പുതിയ കാർ വാങ്ങുന്ന കാര്യത്തിൽ സർക്കാർ തീരുമാനം സ്വീകരിച്ചത്.
ഗവർണറുടെ സെക്രട്ടറി ദേവേന്ദ്രകുമാർ ദോഡാവിത്താണ് പൊതുഭരണ വകുപ്പിന് പുതിയ കാർ വാങ്ങാനുള്ള കത്ത് നൽകിയത്. തുടർന്നാണ് 85.11 ലക്ഷം രൂപയുടെ ബെൻസ് ജിഎൽഇ ക്ലാസ് വാഹനം വാങ്ങാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. നിലവിൽ ഗദവർണർ ഉപയോഗിക്കുന്ന വാഹനത്തിന് പത്ത് വർഷത്തിലേറെ പഴക്കമുണ്ട്. ഒരുലക്ഷത്തിലേറെ കിലോമീറ്റർ ഈ വാഹനം ഓടിയതാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തുടർന്നാണ് കാർ വാങ്ങുന്ന കാര്യത്തിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിച്ചത്.

