മുംബൈ: കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്ററെ ഭാവി നായകന്‍മാരായി കണക്കാക്കുന്നതെന്ന് വ്യക്തമാക്കി രോഹിത്ത് ശര്‍മ്മ. എന്നാല്‍, ഇവര്‍ക്ക് താനായിട്ട് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ ഒന്നും നല്‍കുന്നില്ല. അവരുടേതായ രീതിയില്‍ തീരുമാനങ്ങളെടുക്കാനുള്ള പക്വത അവര്‍ക്കുണ്ട്. അവര്‍ക്കൊരു മാര്‍ഗനിര്‍ദേശം നല്‍കുക മാത്രമെ വേണ്ടു. അത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമെയുള്ളു. അങ്ങനെയാണ് ഞങ്ങളും വളര്‍ന്നത്. ഞങ്ങളെയും പലരും ഇതുപോലെ വളര്‍ത്തിക്കൊണ്ടുവന്നതാണ്. അത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്- രോഹിത്ത് പറഞ്ഞു.
ഇന്ത്യന്‍ ജയങ്ങളില്‍ വലിയ പങ്കു വഹിക്കാനുള്ളവരാണ് ഇവര്‍ മൂന്നു പോരും. അവരെയാണ് ടീം മാനേജ്‌മെന്റ് ഭാവി നായകന്‍മാരായി കാണുന്നതും. അതുകൊണ്ടുതന്നെ ആ ഉത്തരവാദിത്തം അവര്‍ തിരിച്ചറിയുന്നുണ്ടാകും. പക്ഷെ അതിനുവേണ്ടി അവരില്‍ അമിത സമ്മര്‍ദ്ദം ചെലുത്തില്ല. കാരണം അവരുടെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാണ്. അവര്‍ അവരുടെ കളി ആസ്വദിച്ചു കളിക്കട്ടെയെന്നും താരം പറഞ്ഞു.

