കൊല്ലം : ഇട്ടിവ കോട്ടുക്കല്ലില്‍ ഇത്തിക്കരയാറില്‍ കുളിക്കാനിറങ്ങിയ അഞ്ചു യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. കോട്ടുക്കല്‍ സ്വദേശിയായ അനന്തുവാണ് മരിച്ചത്.
അനന്തു, രാഹുല്‍ ,വിഷ്ണു, ,വിപിന്‍, ഷിജു എന്നിവരാണ് ഇത്തിക്കരയാറില്‍ കുളിക്കാനിറങ്ങിയത്. പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് അനന്തു കുളിക്കാനിറങ്ങിയത്.അവിടെവച്ച് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയതിനുശേഷമാണ് അനന്തുവിനെ കണ്ടെത്താനായത്.അപകട വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിശദമായ മൊഴി രക്ഷപ്പെട്ടവരില്‍ നിന്ന് എടുത്തതിനുശേഷമേ വിശദ വിവരം പറയാൻ കഴിയുള്ളൂ എന്ന് കടയ്ക്കല്‍ പൊലീസ് അറിയിച്ചു.

