ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കുന്നത്. ഭക്ഷണത്തിലോ ശരീരത്തിനകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നതോ ആയ കൊഴുപ്പ് ലയിപ്പിക്കുന്നത് വിറ്റാമിൻ ഡി ആണ്. വിറ്റാമിൻ ഡി യുടെ അഭാവം ശരീര പേശികളുടെ പ്രവർത്തനങ്ങളെ ബാധിക്കും. പേശി വേദന, ബലഹീനത, അസ്ഥികളുടെ സാന്ദ്രത, മറ്റ് അനുബന്ധ അവസ്ഥകൾ തുടങ്ങിയ പ്രശ്‌നങ്ങളും വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകും.
എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ ഡി സഹായിക്കും. അസ്ഥികളുടെ ഉപാപചയം നിലനിർത്താൻ ആവശ്യമായ വിറ്റാമിൻ ഡി എല്ലിന്റെ പേശികളിൽ വ്യാപകമായ സ്വാധീനം ചെലുത്തും. ഭക്ഷണത്തിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും വിറ്റാമിൻ ഡി നേടാം. ഇത് ശരീരത്തിന് രോഗപ്രതിരോധ സംവിധാനത്തിനും ഹൃദയ സിസ്റ്റത്തിനും ഓങ്കോജെനിസിസ്, കോഗ്‌നിറ്റീവ് പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകും. വിറ്റാമിൻ ഡിയുടെ അഭാവം പേശി വേദനയ്ക്കും കാരണമാകും.
ശരീരത്തിൽ ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും ലഭിക്കും.

