മാലാപാർവ്വതി അന്തരിച്ചതായി വ്യാജവാർത്ത. ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന വ്യാജ വാർത്തക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മാല പാർവ്വതി. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെന്നറിയില്ലെന്നും രണ്ട് പരസ്യങ്ങളുടെ ഓഡിഷൻ വ്യാജ വാർത്ത കാരണം തനിക്ക് നഷ്ടമായെന്നും മാല പാർവ്വതി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ മരണ വാർത്തയുടെ സ്‌ക്രീൻ ഷോട്ടും താരം പങ്കുവെച്ചു.
ഹൈദരാബാദിൽ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് വ്യാജ വാർത്ത തനിക്ക് അയച്ചുതന്നത്. ഇത്തരം റിപ്പോർട്ടുകൾ കാരണം അവർ ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. താൻ മരിച്ചുവെന്ന് അവർ കരുതിയതിനാൽ തനിക്ക് വർക്കാണ് നഷ്ടപ്പെട്ടതെന്നും മാല പാർവ്വതി അറിയിച്ചു. വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ്. വാട്ട്‌സ് ആപ്പിൽ പ്രൊഫൈൽ പിക് മാറിയതുകൊണ്ടാണ് കാസ്റ്റിംഗ് ഏജന്റ് തന്നെ ഇക്കാര്യം പറയുന്നത്. രണ്ട് പരസ്യങ്ങളുടെ ഓഡിഷൻ ആണ് മിസ് ആയതെന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി.
എഫ്.ഐ.ആർ’ എന്ന തമിഴ് ചിത്രമാണ് മാലാ പാർവ്വതിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്മ പർവ’മാണ് മാലാപാർവ്വതി അഭിനയിച്ചതിൽ ഇനി പുറത്തിറങ്ങാനുള്ള സിനിമ.

