തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരിഫ് മുഹമ്മദ് ഖാന് ഗവർണറാകാൻ യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. വി ഡി സതീശനെതിരെ ഗവർണർ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സർക്കാരുമായി ഗവർണർ വിലപേശുകയാണെും ചെയ്യുന്നത്. ഭരണഘടനാ ലംഘനമാണിതെന്നും സതീശൻ വ്യക്തമാക്കി. ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നായിരുന്നു ഗവർണറുടെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആരുടെ ഉപദേശം കേട്ടാലും അഞ്ച് പാർട്ടികളിൽ അലഞ്ഞു നടന്ന ഗവർണറുടെ ഉപദേശം കേൾക്കാൻ തയ്യാറാകില്ലെന്നാണ് വിഡി സതീശൻ ഇതിന് മറുപടി നൽകി. രാഷ്ട്രീയ സ്ഥിരതയില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കില്ല. കേരളത്തിലെ സിപിഎം നേതാക്കളും കേന്ദ്രത്തിലെ ബിജെപി നേതാക്കളും തമ്മിൽ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

