പ്രമേഹരോഗികൾ മധുരം കഴിക്കരുതെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര, ബ്രൗൺ ഷുഗർ കൂടാതെ കാർബണേറ്റഡ് പാനീയങ്ങൾ, പാക്കറ്റിൽ ലഭ്യമായ മധുരപാനീയങ്ങൾ തുടങ്ങിയവയെല്ലാം പ്രമേഹ രോഗികൾ ഒഴിവാക്കണം. എന്നാൽ പ്രമേഹ രോഗികൾക്കും പഴങ്ങൾ കഴിക്കണമെന്ന് ആഗ്രഹം ഉണ്ടാകാം. പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
- മാതളം
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മാതളം. ഒരു മാതളപ്പഴത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. 23.8 ഗ്രാം ഷുഗർ ആണ് മാതളത്തിലുള്ളത്. ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണമേകുന്ന മൂന്നിനം ആന്റി ഓക്‌സിഡന്റുകളും മാതളത്തിലുണ്ട്. മാതളത്തിലുള്ള വിറ്റാമിൻ പ്രതിരോധ ശേഷി വർധിപ്പിക്കും.
- മുന്തിരി
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മുന്തിരി. 23.4 ഗ്രാം ഷുഗറാണ് മുന്തിരിയിലുള്ളത്. ഷുഗർ ഉള്ളവർക്ക് ധൈര്യമായി മുന്തിരി കഴിക്കാം.
- സ്‌ട്രോബെറി
ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ഫലവർഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ഷുഗർ മാത്രമാണ് സ്‌ട്രോബറിയിൽ അടങ്ങിയിട്ടുള്ളത്. 7.4 ഗ്രാം മാത്രമാണ് സ്‌ട്രോബറിയിൽ അടങ്ങിയിട്ടുള്ളത്. വൈറ്റമിൻ സിയും സ്‌ട്രോബറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ ഷുഗർ കണ്ടന്റ് ഉള്ളതു കൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് സ്‌ട്രോബറി കഴിക്കാം.
- വാഴപ്പഴം
വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രമേഹരോഗികൾ ഒരു പഴത്തിൽ കൂടുതൽ കഴിക്കാൻ പാടില്ല. 18.3 ഗ്രാം ഷുഗറാണ് പഴത്തിൽ അടങ്ങിയിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ വാഴപ്പഴം മാത്രമായി കഴിക്കാതെ ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കണം.

