കൊല്‍ക്കത്ത: ഇന്ത്യ-വിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്
കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴിന് തുടങ്ങും. ഒന്നാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.
ദീപക് ചാഹറിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് അവസരം കിട്ടിയേക്കും. ആദ്യ 15 ഓവറില്‍ കരുതലോടെ ബാറ്റുവീശുന്ന സമീപനം രോഹിത് ശര്‍മ്മ നായകനായതോടെ ഇന്ത്യ ഉപേക്ഷിച്ച മട്ടാണ്. വിരാട് കോലി റണ്‍സ് കണ്ടെത്തുന്നില്ലെങ്കിലും സൂര്യകുമാര്‍ യാദവ് അതിവേഗം സ്‌കോര്‍ ചെയ്യുന്നത് ടീമിന് ആശ്വാസമാകുന്നു. വെങ്കടേഷ് അയ്യര്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയതോടെ ശ്രേയസ് അയ്യര്‍ ഇന്നും ഉണ്ടാവില്ല. രോഹിത് നായകനായ 23 ട്വന്റി 20യില്‍ 19ലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടുണ്ട് എന്നത് മത്സരത്തിനിറങ്ങും മുമ്പ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

