കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് പുതിയ ജോലി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന എൻജിഒയിലാണ് സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത്. കോർപറേറ്റ് സോഷ്യൽ റെസ്പോൻസിബിലിറ്റി മാനേജർ എന്ന പദവിയാണ് ലഭിച്ചത്. ആദിവാസി മേഖലയിൽ വിടുകൾ വച്ചു നൽകി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയാണ് എച്ച്ആർഡിഎസ്.
വീടുകളുടെ നിർമ്മാണത്തിനായി പുറം രാജ്യങ്ങളിൽ നിന്ന് പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണ് സ്വപ്നയ്ക്കുള്ളത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇവർക്ക് കൂടുതലായും പണമെത്തുന്നത്. കഴിഞ്ഞയാഴ്ച ജോലിയിൽ പ്രവേശിക്കണമെന്നായിരുന്നു സ്വപ്‌നയോട് കമ്പനി നിർദ്ദേശിച്ചിരുന്നത്. എന്നാൽ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനാൽ ജോലിയിൽ പ്രവേശിക്കാൻ ഇവർ കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.

