ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ പുതുക്കിയ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. ഫെബ്രുവരി 24 മുതലാണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളോടെയാണ് പരമ്പര ആരംഭിക്കുക, തുടര്‍ന്ന് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും ശ്രീലങ്ക കളിക്കും.
ആദ്യ ടി20 ലക്നൗവിലും മറ്റു രണ്ട് മത്സരങ്ങള്‍ ധര്‍മശാലയിലുമായാണ് നടക്കുക. ആദ്യ ടെസ്റ്റ് മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ മൊഹാലിയിലും രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12 മുതല്‍ 16 വരെ ബംഗളൂരുവിലും നടക്കും. പങ്കെയുക്കുകയാണെങ്കില്‍ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റായിരിക്കും മൊഹാലിയിലേത്.
പുതുക്കിയ മത്സരക്രമം:
ഇന്ത്യ vs ശ്രീലങ്ക ഒന്നാം ടി20: ഫെബ്രുവരി 24 ലക്നൗവില്‍
ഇന്ത്യ vs ശ്രീലങ്ക രണ്ടാം ടി20: ഫെബ്രുവരി 26 ധര്‍മ്മശാലയില്‍
ഇന്ത്യ vs ശ്രീലങ്ക മൂന്നാം ടി20: ഫെബ്രുവരി 27 ധര്‍മ്മശാലയില്‍
ഇന്ത്യ vs ശ്രീലങ്ക ഒന്നാം ടെസ്റ്റ്: മൊഹാലിയില്‍ മാര്‍ച്ച് 4-8
ഇന്ത്യ vs ശ്രീലങ്ക രണ്ടാം ടെസ്റ്റ് (D/N): മാര്‍ച്ച് 12-16 വരെ ബംഗളൂരുവില്‍

