വാട്ട്‌സ് ആപ്പ് വെബില്‍ ഇനി വോയ്സ്, വീഡിയോ കോളുകളും ചെയ്യാം. ഘട്ടം ഘട്ടമായി ആണ് ഈ സൗകര്യം പുറത്തിറക്കുകയെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്കായി കോളിംഗ് ഫീച്ചറുകള്‍ ഒരുക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.
വെബ്, ഡെസ്‌ക്ടോപ്പ് ആപ്പുകളില്‍ കോളിങ് ഫീച്ചര്‍ ഒരുക്കുന്നതോടെ സൂം, സ്‌കൈപ്പ്, മൈക്രോസോഫ്റ്റ് ടീമുകള്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയ വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകള്‍ക്ക് വാട്ട്‌സ്ആപ്പ് പ്രധാന എതിരാളിയാകാന്‍ സാധ്യതയുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടന്‍ തന്നെ ഗ്രൂപ്പ് കോളിനുള്ള സൗകര്യവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
വാട്ട്‌സ്ആപ്പ് വെബില്‍ കോളുകള്‍ വിളിക്കേണ്ടതെങ്ങനെ?
സ്റ്റെപ് 1 : ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ, അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുകയോ ചെയ്യണം
സ്റ്റെപ് 2 : നിങ്ങളുടെ ഫോണിലെ വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.
സ്റ്റെപ് 3 : നിങ്ങള്‍ക്ക് വിളിക്കാന്‍ താത്പര്യമുള്ള അക്കൗണ്ട് തെരഞ്ഞെടുത്ത് വോയ്സ് കാള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

