തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സയന്‍സ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഡൊമസ്റ്റിക് നഴ്‌സിങ്ങില്‍ വി.എച്ച്.എസ്.ഇ. എന്നിവയും അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ബി.എസ്സി നഴ്‌സിങ്/ മൂന്നു വര്‍ഷ കാലാവധിയില്‍ കുറയാത്ത ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കോഴ്‌സ് എന്നിവയും കേരള നഴ്സസ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 19-നു വൈകിട്ടു മൂന്നിനു മുന്‍പായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തിയാകും നിയമനം.
വിശദ വിവരങ്ങള്‍ക്ക് 0471 2528855.

