ദുബായ്: ഡ്രൈവറില്ലാ ‘ക്രൂസ്’ ടാക്‌സികളുടെ പരീക്ഷണയോട്ടത്തിനൊരുങ്ങി ദുബായ് നഗരം. ശേഷമാണ് സര്‍വീസ് തുടങ്ങുക. യാത്രക്കാര്‍ക്ക് 5 മിനിറ്റില്‍ കാര്‍ ലഭ്യമാക്കാന്‍ ആണ് ഉദ്ദേശം. ആര്‍ടിഎ ആപ്പ് വഴി പണമടച്ച് ടാക്‌സികള്‍ ബുക്ക് ചെയ്യണം. യുഎസ് കമ്പനിയായ ക്രൂസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി രാജ്യത്തെ പൊതുഗതാഗതം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍.
ഇതോടെ യുഎസിന് പുറത്ത് ക്രൂസ് ടാക്‌സികളോടുന്ന ആദ്യ നഗരമാവും ദുബായ്. ക്രൂസ് വൈസ് പ്രസിഡന്റ് ഇതുമായി ബന്ധപ്പെട്ട് ആര്‍ടിഎ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങുന്നത്.
ഡ്രൈവറില്ലാ ടാക്‌സികള്‍ക്ക് പ്രത്യേക ട്രാക്കുകള്‍ നിര്‍മ്മിക്കും. ഇതിന് ആവശ്യമായ സ്ഥലങ്ങളില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കിയായിരിക്കും ഇത് നടപ്പിലാക്കുക. ഡ്രൈവറില്ലാ ടാക്‌സികള്‍ എത്തിയാല്‍ പരമ്പാരഗതമായ ടാക്‌സികള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മെട്രോ-ബസ് സ്റ്റേഷനുകളിലേക്കും അവിടെ നിന്നും ആണ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗതാഗത മേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പിക്കാന്‍ ആണ് പുതിയ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

