ന്യൂഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെല്‍ഫി എച്ച് ഡി, ബ്യൂട്ടി ക്യാമറ – സെല്‍ഫി ക്യാമറ, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, ക്യാം കാര്‍ഡ് ഫോര്‍ സേല്‍സ് ഫോഴ്‌സ്, ഐസൊലാന്‍ഡ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സന്റ് എക്‌സ്‌റിവര്‍, ഓണ്‍മയോജി ചെസ്, ഓണ്‍മയോജി അറീന, ആപ്പ് ലോക്ക്, ഡ്യൂവല്‍ സ്‌പേസ് ലൈറ്റ് എന്നീ ആപ്പുകളാണ് നിരോധിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ടിക് ടോക്കും, ഹെലോയും, വീ ചാറ്റും അടക്കം 59 വമ്പന്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഏകദേശം മുന്നൂറോളം ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.
2020ല്‍ പ്രശസ്ത മൊബൈല്‍ ഗെയിം പബ്ജിയും നിരോധിക്കപ്പെട്ടിരുന്നെങ്കിലും ഗെയിം സ്റ്റുഡിയോ ക്രാഫ്റ്റണ്‍ ഇന്ത്യയില്‍ പുതിയ ഓഫീസ് തുടങ്ങി, ഗെയിമിനെ ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുനരവതരിപ്പിച്ചിരുന്നു.

