ജനപ്രീതിയിൽ മുൻനിരയിൽ നിൽക്കുന്ന ആദ്യ പത്ത് നടന്മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലാണ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. മമ്മൂട്ടിയാണ് രണ്ടാം സ്ഥാനത്ത്.
ഈ വർഷം ജനുവരിയിലെ ട്രെൻഡുകൾ അനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഫഹദ് ഫാസിലും നാലാം സ്ഥാനത്ത് ടൊവിനോ തോമസും അഞ്ചാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനുമാണ്.
ദുൽഖർ സൽമാൻ, ആസിഫ് അലി, ദിലീപ്, നിവിൻ പോളി, ഷെയ്ൻ നിഗം തുടങ്ങിയവരും പട്ടികയിലുണ്ട്.
ജനപ്രീതിയിൽ മുന്നിലുള്ള മലയാളനായക നടന്മാർ
- മോഹൻലാൽ
- മമ്മൂട്ടി
- ഫഹദ് ഫാസിൽ
- ടൊവീനോ തോമസ്
- പൃഥ്വിരാജ് സുകുമാരൻ
- ദുൽഖർ സൽമാൻ
- ദിലീപ്
- ആസിഫ് അലി
- നിവിൻ പോളി
- ഷെയ്ൻ നിഗം

