കുരുമുളകിന്റെ ആരോഗ്യ ഗുണങ്ങൾ

നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് കുരുമുളക്. ധാരാളം വിറ്റാമിനുകളും മിനറലുകളും കുരുമുളകിലുണ്ട്. വൈറ്റമിൻ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ കുരുമുളകിലുണ്ട്. ഭക്ഷണത്തിൽ നിന്നും ശരിയായ വിധത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും.

ജലദോഷം, തലവേദന, പനി തുടങ്ങിയ പ്രശ്‌നങ്ങൾക്കും കുരുമുളക് പരിഹാരമാണ്. ചുമയ്ക്ക് അരസ്പൂൺ കുരുമുളക് പൊടി അരസ്പൂൺ തേനിൽ ചാലിച്ച് ഒരു ദിവസം മൂന്നോ നാലോ തവണ കഴിക്കണം. തൊണ്ടവേദന മാറാൻ കുരുമുളക് പൊടി നെയ്യ്, കൽക്കണ്ടം എന്നിവയ്‌ക്കൊപ്പം ചേർത്ത് കഴിക്കുന്നതും നല്ലതാണ്. ശ്വാസംമുട്ട്, ജലദോഷം എന്നിവ മാറാൻ കുരുമുളക് പൊടി,തേനും നെയ്യുമായി ചേർത്ത് കഴിക്കുന്നത് ഫലപ്രദമാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് ദിവസവും ഒരു സ്പൂൺ കുരുമുളക് പൊടി കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കുരുമുളക് സഹായിക്കും. ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും കുരുമുളകിന് കഴിവുണ്ട്.