കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായ സംഭവങ്ങളാണ് മലമ്പുഴ ചെറാട് കുമ്പാച്ചിമലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയതും അദ്ദേഹത്തെ രക്ഷപ്പെട്ടതിയതും. ഒമർ ലുലു ബാബുവിന്റെ ജീവിതം സിനിമയാക്കുന്നുവെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളിലെ സത്യവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഒമർ ലുലു. ബാബുവിന്റെ ജീവിതം സിനിമയാക്കുന്നില്ലെന്ന് ഒമർ ലുലു വ്യക്തമാക്കി. ബാബുവിന്റെ കഥ ഒമർ സിനിമയാക്കുന്നെന്നും സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുമെന്നുമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്ത.
പവർസ്റ്റാർ എന്ന സിനിമയുടെയും ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ് താൻ ഇപ്പോഴുള്ളതെന്നും ഒമർ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാബുവിന്റെ ജീവിതം ഒമർ ലുലു സിനിമയാക്കുന്നു എന്ന തരത്തിലുള്ള ഒരു ട്രോൾ പരക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. താൻ ഇപ്പോ പവർസ്റ്റാർ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി താൻ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകൾ നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

