ന്യൂഡൽഹി: ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് തയ്യാറെടുത്ത് കേന്ദ്രം. വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുന്നത് നിയമവിധേയമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ചില നിബന്ധനകളോടെയായിരിക്കും ഇത് പ്രാവർത്തികമാക്കുക. ഹാൻഡ്സ് ഫ്രീ ഉപകരണങ്ങളുമായി ഫോൺ കണക്ട് ചെയ്താൽ മാത്രമെ ഫോണിൽ സംസാരിക്കാൻ അനുവാദമുണ്ടാവുകയുള്ളൂവെന്നും മൊബൈൽ ഫോൺ കയ്യിൽ ഉണ്ടാകരുതെന്നും അദ്ദേഹം അറിയിച്ചു.
വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കാൻ അനുമതി നൽകുന്ന വിഷയം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യം രാജ്യത്ത് ഉടൻ നിയമവിധേയമാക്കും.
ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ട്രാഫിക് പോലീസ് ചുമത്തുന്ന നടപടികളെ കോടതിയിൽ ചോദ്യം ചെയ്യാമെന്നും മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. ഹാൻഡ്സ് ഫ്രീ ഉപകരണം ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റമല്ല. ഇത്തരം സാഹചര്യത്തിൽ ഡ്രൈവറിൽ നിന്നും പോലീസിന് പിഴ ഈടാക്കാൻ പോലീസ് പിഴ ചുമത്തുകയാണെങ്കിൽ കോടതിയിൽ അപ്പീൽ നൽകാമെന്നും ഈ ഇളവ് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

