ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. കര്‍ണാടകയിലെ ഹിജാബ് വിവാദം കൊഴുക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. സംസ്ഥാനത്ത് 82 ശതമാനവും ഹിന്ദുക്കളാണ്. ഈ വോട്ട് ഉറപ്പിക്കാനും ഹിജാബ് വിഷയം ശ്രദ്ധിക്കപ്പെടാനുമുളള നിര്‍ണായക നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് സൂചന.
നിയമവിദഗ്ദ്ധര്‍, വിരമിച്ച വലിയ ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ പ്രബല ചിന്തകര്‍ എന്നിങ്ങനെ വിവിധതരം ആളുകളെ ഇതിനായി നിയമിക്കും. അങ്ങനെ ദേവഭൂമിയില്‍ സംസ്‌കാരവും പൈതൃകവും തിരികെ കൊണ്ടുവരുമെന്നും ധാമി പറഞ്ഞു.
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ എല്ലാ മതങ്ങളില്‍ പെട്ടവര്‍ക്കും ഒരു നിയമം തന്നെ ബാധകമാക്കുന്നതാണ് ഏകീകൃത സിവില്‍ നിയമം.

