നിരവധി ആരോഗ്യ ഗുണമുള്ള ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. അമിതഭാരം കുറയ്ക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണിത്. കറിയിൽ ചേർത്തോ, പച്ചയ്‌ക്കോ, പുഴുങ്ങിയോ ജ്യൂസ് രൂപത്തിലോ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മറവിരോഗത്തിന് ബീറ്റ്റൂട്ട് ഒരു പ്രതിവിധിയാണ്. തലച്ചോറിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ഓർമ്മശേഷി വീണ്ടെടുക്കാൻ ബീറ്റ്റൂട്ട് സഹായിക്കും.
ബീറ്റ്റൂട്ടിൽ കലോറിയുടെ അളവ് കുറവായതിനാൽ ശരീരത്തിൽ കൊഴുപ്പടിയാൻ അനുവദിക്കുന്നില്ല. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ദിവസം മുഴുവൻ ഊർജ്വസ്വലരായി ഇരിക്കാം. ക്യാൻസറിനെ തടയാനും ബീറ്റ്‌റൂട്ട് പ്രയോജനപ്രദമാണ്. പൊട്ടാസ്യത്തിന്റെ കലവറയായ ബീറ്റ്റൂട്ട്. ഇത് ഞരമ്പുകളുടേയും പേശികളുടേയും ശരിയായ പ്രവർത്തനത്തിന് സഹായിക്കും. ക്ഷീണം, ബലഹീനത, പേശി രോഗങ്ങൾ തുടങ്ങിയ ഭേദമാകാനും ബീറ്റ്‌റൂട്ട് ശീലമാക്കുന്നത് നല്ലതാണ്.
ബീറ്റ്‌റൂട്ട് കഴിക്കുന്നതിലൂടെ വിളർച്ച മാറും. മോശം ജീവിതശൈലി, അമിത മദ്യപാനം, ജങ്ക് ഫുഡ് എന്നിവ കരൾ രോഗങ്ങൾക്ക് കാരണമാകുന്നു. ബീറ്റ്റൂട്ടിലുള്ള ആന്റിഓക്സൈഡുകൾ കരൾ രോഗങ്ങളെ ചെറുത്ത് ആരോഗ്യം സംരക്ഷിക്കും. കുട്ടികൾക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. പ്രമേഹമുള്ളവർ ദിവസവും ബീറ്റ്റൂട്ട് വിഭവങ്ങൾ ധാരാളം കഴിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായകമാണ്.. ചർമസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറെ നല്ലതാണ്.

