തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മുന്നോടിയായി പാഠഭാഗങ്ങളുടെ റിവിഷന്‍ ഓഡിയോ ബുക്കുകള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കൈറ്റ് വിക്ടേഴ്‌സ് ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായാണ് ഈ ഓഡിയോ പുസ്തകങ്ങള്‍. പത്താംക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ വെറും പത്ത് മണിക്കൂറുകള്‍ കൊണ്ട് ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കും.
അതേസമയം, പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകള്‍ ഫെബ്രുവരി 21 മുതല്‍ ലഭ്യമാകും. ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. എംപി 3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ എല്ലാവര്‍ക്കും കേട്ട് പഠിക്കാനും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴിയും മറ്റും പങ്കുവെക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും കൈറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യുആര്‍ കോഡ് വഴിയും ഓഡിയോ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും,

