തൃശൂര്‍: തൃശൂര്‍-പുതുക്കാട് റൂട്ടില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല.
ഗതാഗത തടസ്സത്തെ തുടര്‍ന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്തും, ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരിലും നിര്‍ത്തിയിട്ടു. നിലമ്പൂര്‍-കോട്ടയം ട്രെയിന്‍ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും, വേണാട് എക്‌സ്പ്രസും വൈകും. നിലവില്‍ ഒരു വരിയിലൂടെ ട്രെയിന്‍ വിട്ടു തുടങ്ങിയിട്ടുണ്ട്.

