സൂപ്പർ താരം രജനികാന്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. രജനീകാന്തിന്റെ 169-ാം ചിത്രമാണ് പ്രഖ്യാപിച്ചത്. രജനികാന്താണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒരു മാസ് വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രഖ്യാപനം.
നെൽസൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അണ്ണാത്തെയാണ് രജനികാന്ത് നായകനായി ഒടുവിൽ പ്രദർശനെത്തിയ ചിത്രം. നയൻതാര, കീർത്തി സുരേഷ്, ഖുഷ്ബു, മീന തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിജയ് നായകനായെത്തുന്ന ബീസ്റ്റിന്റെ പണിപ്പുരയിലാണ് ഇപ്പോൾ നെൽസൺ.

