പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ രണ്ടാം ടേം ബോർഡ് പരീക്ഷ ഏപ്രിൽ മാസം ആരംഭിക്കും

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോർഡ് പരീക്ഷ ഏപ്രിൽ മാസം ആരംഭിക്കും. ഏപ്രിൽ 26 മുതലാണ് പരീക്ഷകൾക്ക് തുടക്കം കുറിക്കുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശിച്ചു.

മുൻവർഷങ്ങളിലേതിന് സമാനമായി അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതാനായി എത്തേണ്ടത്. സി.ബി.എസ്.ഇ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന സാമ്പിൾ ചോദ്യപേപ്പറുകളുടെ മാതൃകയിലായിരിക്കും പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കുക.

ഉടൻ തന്നെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നും വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.