വ്യാജ പീഡന പരാതി കേസ്; സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികള്‍ക്കതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായ എച്ച് ആര്‍ മാനേജറായിരുന്ന സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാന്‍ കൂട്ടുനിന്നുവെന്ന കണ്ടെത്തലില്‍ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുണ്ട്. ല്‍. 2016ല്‍ അന്വേഷണം തുടങ്ങിയ കേസില്‍ ഇപ്പോഴാണ് കുറ്റപത്രം നല്‍കുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം നല്‍കിയത്. പോലീസ് നേരത്തെ എഴുതി തള്ളിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

1. ബിനോയ് ജേക്കബ്, 2. സ്വപ്ന സുരേഷ്, 3. ദീപക് ആന്റോ, 4. ഷീബ, 5. നീതു മോഹന്‍, 6. ഉമ മഹേശ്വരി സുധാകര്‍, 7. സത്യ സുബ്രമണ്യം, 8. Rms രാജന്‍, 9 ലീന ബിനീഷ്, 10. അഡ്വ. ശ്രീജ ശശിധരന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.