ഇന്‍സ്റ്റഗ്രാം ലൈക്കുകളുടെ എണ്ണം എങ്ങനെ ഹൈഡ് ചെയ്യാം?

യുവാക്കള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം. ഇമേജുകള്‍, റീല്‍സ്, സ്റ്റോറികള്‍, ലൈവ് എന്നീ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം ഒരുക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളും കമന്റുകളും ഷെയറുകളും കിട്ടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പോപ്പുലാരിറ്റിയാണ് നമ്മളില്‍ പലരും ആഗ്രഹിക്കുന്നത്. എന്നാല്‍, ആഗ്രഹിക്കുന്നത്ര ലൈക്കുകളും കമന്റുകളും പലര്‍ക്കും കിട്ടാറില്ല. ലൈക്ക് കുറയുന്നത് ചിലരെ സംബന്ധിച്ച് ഒരു മോശം കാര്യമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ലൈക്കുകളും പ്രഫറന്‍സുകളും ഒക്കെ ഹൈഡ് ചെയ്തിടാന്‍ കഴിയുന്നത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.

ലൈക്ക് കൗണ്ട് ഹൈഡ് ചെയ്യാന്‍

ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ഓപ്പണ്‍ ചെയ്യുക

നിങ്ങള്‍ ലൈക്കുകള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റിലേക്ക് പോകുക

മുകളില്‍ വലത് കോണില്‍ നല്‍കിയിരിക്കുന്ന 3 ഡോട്ട് ഐക്കണില്‍ ( ഹാംബര്‍ഗര്‍ ഐക്കണ്‍ ) ടാപ്പ് ചെയ്യുക

ഹൈഡിങ് ലൈക്ക് കൗണ്ട് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് ലൈക്ക് കൗണ്ട് ഹൈഡ് ചെയ്യാന്‍

ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണ്‍ ചെയ്യുക

ആപ്പ് തുറന്ന ശേഷം ഒരു പുതിയ പോസ്റ്റ് കമ്പോസ് ചെയ്ത് തുടങ്ങുക

താഴെ കൊടുത്തിരിക്കുന്ന അഡ്വാന്‍സ്ഡ് സെറ്റിങ്‌സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക

‘ഹൈഡ് ലൈക്ക് ആന്‍ഡ് വ്യൂസ് കൌണ്ട്‌സ് ഫോര്‍ ദിസ് പോസ്റ്റ്’ എന്ന ഫീച്ചര്‍ ഇവിടെ കാണാന്‍ കഴിയും.

ഇപ്പോള്‍ കമ്പോസ് ചെയ്ത് കൊണ്ടിരിക്കുന്ന പോസ്റ്റിന്റെ ലൈക്ക് കൗണ്ട്‌ ഹൈഡ് ചെയ്യാന്‍ ഈ ഫീച്ചര്‍ അക്റ്റിവേറ്റ് ചെയ്യുക.