ഐഎസ്എല്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഒഡിഷ എഫ്‌സി. ഈസ്റ്റ് ബംഗാള്‍ രണ്ടാം ജയത്തിനായി പന്തുതട്ടിയപ്പോള്‍ സീസണിലെ ആറാം ജയത്തിലെത്തിയ ഒഡിഷ എഫ്‌സി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.
ആദ്യ പകുതിയില്‍ 23ആം മിനുട്ടില്‍ ഹാവി ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്ന് ഒരു ടാപിന്നിലൂടെ ജോണതാന്‍ ഒഡീഷക്ക് ലീഡ് നല്‍കി. 64-ാം മിനിറ്റില്‍ ആന്റോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി ഗോള്‍ മടക്കി. ഇതോടെ ഈസ്റ്റ് ബംഗാള്‍ കളിയിലേക്ക് തിരികെ വന്നു. എന്നാല്‍ 75-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസിന്റെ ഗോള്‍ ഒഡിഷയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.
15 കളിയില്‍ ആറ് ജയവും മൂന്ന് സമനിലയുമുള്ള ഒഡിഷ 21 പോയിന്റുമായി ആറാം സ്ഥാനത്താണ്. അതേസമയം സീസണിലെ രണ്ടാം ജയത്തിനായി കാത്തിരിക്കുന്ന ഈസ്റ്റ് ബംഗാള്‍ 16 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമായി 10-ാം സ്ഥാനത്തും.

