കോട്ടയം: വാവ സുരേഷിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന് അറിയിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കോട്ടയത്ത് പാര്‍ട്ടി നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ ട്രസ്റ്റാണ് വീടു വച്ച് നല്‍കുക. തിരുവനന്തപുരത്ത് വാവ സുരേഷിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിര്‍മ്മിക്കുക.
വാവ സുരേഷ് ആരുടെയും വാഗ്ദാനങ്ങള്‍ സാധാരണ സീകരിക്കാറില്ല. എന്നാല്‍, തനിക്കു ജീവന് തിരിച്ചു തന്നുവെന്നും, നിങ്ങള്‍ പറയുന്നത് അനുസരിക്കാമെന്നും വാവ പറഞ്ഞതായി മന്ത്രി പ്രതികരിച്ചു. വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത ഉടന്‍ തന്നെ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഇഷ്ടപ്പെടുന്ന രിതീയിലുള്ള പ്ലാനിലായിരിക്കും വീട് നിര്‍മ്മിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

