തിരുവനന്തപുരം: ചികിത്സക്കായെത്തിയ 13കാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദനായ ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കണ്ടെത്തി തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി. 2017ലാണ് പഠനത്തില്‍ ശ്രദ്ധക്കുറവുള്ള 13കാരനെ മാതാപിതാക്കള്‍ ഡോക്ടര്‍ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടു വരുന്നത്.
മാതാപിതാക്കളെ മുറിയില്‍ നിന്ന് പുറത്തിറക്കിയ ശേഷം കുട്ടിയെ ഇവിടെ വെച്ച് പലതവണ ഇയാള്‍ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തു. സംഭവം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇക്കാര്യം വീട്ടുകാര്‍ ചൈല്‍ഡ്ലൈനില്‍ അറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്തെങ്കിലും എഫ്ഐആറിനെതിരെ കോടതിയില്‍ സമീപിക്കാന്‍ ഗിരീഷിന് സാധിച്ചത് പോലീസിനെതിരെയും ആക്ഷേപത്തിനും ഇടയാക്കി.
കോടതി തിങ്കളാഴ്ച കേസില്‍ വിധി പറയും. ചികിത്സക്കെത്തിയ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും, വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചതിനും ഇയാള്‍ പ്രതിയാണ്.

