കിംഗ്സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. വൈകിട്ട് ആറരക്കാണ് കളി. തുടര്‍ച്ചയായ അഞ്ചാം ഫൈനലിനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം അഞ്ചാം കിരീടമാണ്.
ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ഓപ്പണിംഗില്‍ ആംഗ്ക്രിഷ് രഘുവംശിക്ക് മറുപടിയായി ജേക്കബ് ബെദലുണ്ട്. മധ്യനിരയ്ക്ക് കരുത്തായി ഇന്ത്യക്ക് നായകന് യഷ് ദൂളും ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റും. സെമിയില്‍ സെഞ്ച്വറി നേടിയ ധൂള്‍ ഉഗ്രന്‍ ഫോമിലാണ്. ഇടംകൈയന്‍ പേസറായ ഇന്ത്യയുടെ രവി കുമാറിന് പകരം ഇംഗ്ലണ്ടിന് ജോഷ്വ ബോയ്ഡനുണ്ട്.
ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതായിരിക്കും നിര്‍ണായകം. അഞ്ച് കളിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത് 26 വിക്കറ്റ്. മൂന്ന് കളിയില്‍ നാലു വിക്കറ്റ് വീതം നേടിയ ലഗ്സ്പിന്നര്‍ റെഹാന് അഹമ്മദിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

