ഇത് തമാശയല്ല ക്രൂരത; ഫോട്ടോ എടുക്കാനായി കൂടെ നിന്ന യുവതിയെ പൂളില്‍ തള്ളിയിട്ട് സാറ അലി ഖാന്‍

ബോളിവുഡ് താരം സാറാ അലിഖാനെതിരെ രൂക്ഷ വിമർശനം. തന്റെ സ്പോട് ഗേളിനോട് ചെയ്ത ഒരു പ്രാങ്ക് വിഡിയോക്കെതിരെയാണ് വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച വീഡിയോയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം ആരാധകരുമായി സംവദിച്ചിരുന്നു. എന്നാൽ ഇതിനിടെ ജീവിതത്തിൽ ഒരാളോട് ചെയ്ത ഏറ്റവും മോശം പ്രാങ്ക് ഏതായിരുന്നു എന്ന് ഒരു ആരാധകൻ ചോദിച്ചു. ഇതിന് മറുപടിയായാണ് തന്റെ സഹായിയെ സ്വിമ്മിങ് പൂളിൽ തള്ളിയിടുന്നതിന്റെ വിഡിയോ താരം പങ്കുവച്ചത്.

ബിക്കിനിയിൽ നനഞ്ഞു നിൽക്കുന്ന സാറയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഫോട്ടോ എടുക്കാനായി ഒപ്പം നിൽക്കുന്ന യുവതിയെ അപ്രതീക്ഷിതമായി സാറ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് താരവും ചിരിച്ചുകൊണ്ട് പൂളിൽ ഇറങ്ങുന്നുണ്ട്. ഇത് തമാശയല്ല ക്രൂരതയാണെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. സാറയ്ക്കെതിരെയുള്ള ട്രോളുകളും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.

https://www.instagram.com/reel/CZhPk1Ylk0B/?utm_source=ig_