കേരളത്തിന് വേണ്ടത് വന്ദേഭാരത് ട്രെയിൻ; വി മുരളീധരൻ

ന്യൂഡൽഹി: കേരളത്തിന് വേണ്ടത് സിൽവർ ലൈൻ പദ്ധതിയല്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തിന് വേണ്ടത് വന്ദേഭാരത് ട്രെയിനാണെന്നും വി മുരളീധരൻ പറഞ്ഞു. ആരെ ബോധിപ്പിക്കാനാണ് സിൽവർ ലൈനിന്റെ പേരിൽ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സർവേക്കല്ലുകൾ കാണിച്ച് എവിടെനിന്നോ എന്തോ കിട്ടാനുണ്ടെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള കെ റെയിൽ പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല. വന്ദേഭാരത് പദ്ധതി അനുവദിച്ച് കിട്ടാൻ ബിജെപി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കള്ളം പറയുകയാണെന്നാണ് വി മുരളീധരന്റെ ആരോപണം. കെ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.