ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിൽ അഫ്ഗാനിസ്ഥാന് വേണ്ടി നീക്കിവെച്ചത് 200 കോടി രൂപ. അഫ്ഗാൻ ജനതയോടുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതിഫലമാണിത്. അഫ്ഗാനിസ്ഥാനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ജീവകാരണ്യ സഹായം നൽകുന്നതിന്റെ ഭാഗമായി ഇന്ത്യ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കും.
അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയെങ്കിലും ഇന്ത്യ അഫ്ഗാൻ ജനതയ്ക്ക് സഹായം നൽകുന്നുണ്ട്. ജീവൻരക്ഷാ മരുന്നുകളും ഭക്ഷണ സാധനങ്ങളും ഉൾപ്പെടെയുള്ളവയും ഇന്ത്യ അഫ്ഗാന് നൽകി വരികയാണ്.
അഞ്ച് ലക്ഷം കോവിഡ് വാക്‌സിനുകളും ഇന്ത്യ അഫ്ഗാന് നൽകി. ഇതിന്റെയെല്ലാം തുടർച്ചയായാണ് അഫ്ഗാന് വേണ്ടി ബജറ്റിൽ 200 കോടി രൂപ വകയിരുത്തിയത്. അതേസമയം ഇറാൻ സർക്കാരിരിന്റെ ചാബഹാർ തുറമുഖത്തിന് 100 കോടി രൂപയും ബജറ്റിൽ കേന്ദ്ര സർക്കാർ നീക്കിവെച്ചിട്ടുണ്ട്.

