ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വതന്ത്ര്യ ഇന്ത്യയിലെ എഴുപത്തി അഞ്ചാമത് കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. സമഗ്രമേഖലക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനങ്ങളും കര്‍ഷര്‍ക്ക് ആനുകൂല്യങ്ങളും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി പങ്കജ് ചൗധരി പറഞ്ഞു. എല്ലാവര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ന്യൂഡന്യുഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വതന്ത്ര്യ ഇന്ത്യയിലെ എഴുപത്തി അഞ്ചാമത് കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. സമഗ്രമേഖലക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനങ്ങളും കര്‍ഷര്‍ക്ക് ആനുകൂല്യങ്ങളും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി പങ്കജ് ചൗധരി പറഞ്ഞു. എല്ലാവര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സഹമന്ത്രിമാരായ പങ്കജ് ചൗദധരി, ഭഗവത് കരാട് എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തി. രാജ്യത്തെ കൊവിഡ് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ വളര്‍ച്ചക്ക് വേണ്ടി പുത്തന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടാവുക എന്നത് രാജ്യം ഉറ്റുനോക്കുകയാണ്.
ബജറ്റ് അവതരണത്തിന് ശേഷം ഇന്ന് സഭ പിരിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ബുധനാഴ്ച ആരംഭിക്കും. ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി മറുപടി നല്‍കുകയും തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയും ഉണ്ടാകും. ബജറ്റ് വിവരണങ്ങള്‍ യൂണിയന്‍ ബജറ്റ് ആപ്പ് വഴി എല്ലാവര്‍ക്കും ലഭ്യമാണ്.

